പൊടി വിതറുന്ന വാഹനങ്ങള്‍ക്കു ഡല്‍ഹിയില്‍ 5,000 രൂപ പിഴ
Thursday, February 11, 2016 12:44 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ പൊടി മലിനീകരണ നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കു കനത്ത പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മണ്ണ്, കെട്ടിടാവശിഷ്ടങ്ങള്‍ എന്നിവയുമായി പോകുന്ന വാഹനങ്ങളെയാണു നിയമം ബാധിക്കുക. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് 5,000 രൂപയാണു പിഴ ഈടാക്കുക. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണിത്.