ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ 120 ആധുനിക കോച്ചുകള്‍ ബംഗ്ളാദേശിലേക്ക് കയറ്റി അയയ്ക്കാന്‍ ധാരണയായി. 367 കോടിരൂപയുടേതാണു കയറ്റുമതി.

17 ഫസ്റ് ക്ളാസ് എസി, 17 എസി ചെയര്‍കാര്‍, 34 എസി ഇല്ലാത്ത ചെയര്‍കാര്‍ (പാന്‍ട്രി ഉള്‍പ്പെടെ), 33 എസിയില്ലാത്ത ചെയര്‍കാര്‍ (പ്രാര്‍ഥന മുറി ഉള്‍പ്പെടെയുള്ളത്), 19 പവര്‍ കാര്‍ കോച്ച് എന്നിവയാണു ബംഗ്ളാദേശിനു നല്‍കുക.