പിന്നോക്കക്കാര്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന്
Wednesday, February 10, 2016 12:29 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പിന്നോക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍. ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍സാധ്യതകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരെ ശാക്തീകരിക്കേണ്ടത് സ്വകാര്യമേഖലയുടെ കൂടി കടമയാണ്. കഴിഞ്ഞ കുറേ നാളുകളായി സ്വകാര്യമേഖലയിലാണ് തൊഴിലവസരങ്ങള്‍ ഏറെ കണ്ടു വരുന്നതെന്നും കമ്മീഷന്‍ അംഗം ഷഖീല്‍ ഉസ്മാന്‍ അന്‍സാരി പറഞ്ഞു.


സഹകരണ മേഖലയും സന്നദ്ധജീവകാരുണ്യ സംഘടനകളും ഉള്‍പ്പെടെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെല്ലാം 27 ശതമാനം സംവരണം ഉറപ്പാക്കണമെന്ന് കമ്മീഷന്‍ സാമൂഹികനീതി മന്ത്രാലയത്തിനും പെഴ്സണേല്‍ മന്ത്രാലയത്തിനും ശിപാര്‍ശ നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.