റിജിജുവിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി തിരിച്ചിറക്കി
Wednesday, February 10, 2016 12:36 AM IST
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഹിന്‍ഡന്‍ എയര്‍ബേസില്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ഹെലികോപ്റ്ററില്‍ മന്ത്രിക്കൊപ്പം രാജ്യസഭാ എംപി രാജ്യലക്ഷ്മി ഷായും ഉണ്ടായിരുന്നു. തെഹ്രിയിലേക്കാണു സഫ്ദര്‍ജംഗ് വിമാനത്താവളത്തില്‍നിന്ന് ഇവര്‍ രാവിലെ പുറപ്പെട്ടത്. താവളത്തില്‍നിന്നുയര്‍ന്ന് 20 മിനിറ്റിനു ശേഷമാണ് യന്ത്രത്തകരാര്‍ കണ്െടത്തിയത്. ഉടന്‍തന്നെ പൈലറ്റ് അടിയന്തരമായി ഹിന്‍ഡന്‍ എയര്‍ബേസില്‍ തിരിച്ചിറക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.