സിയാച്ചിനില്‍ സൈനിക വിന്യാസം അനിവാര്യമെന്ന്
സിയാച്ചിനില്‍ സൈനിക വിന്യാസം അനിവാര്യമെന്ന്
Tuesday, February 9, 2016 2:09 AM IST
വിശാഖപട്ടണം: ലോകത്തിലെ ഏറ്റവും ഉയരുമുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ സുരക്ഷ ആധാരമാക്കിയാണ് സൈന്യത്തെ നിയോഗിക്കേണ്ടിവരുന്നതെന്നു കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ദിവസം മഞ്ഞിടിച്ചിലില്‍ അകപ്പെട്ടു പത്ത് സൈനികര്‍ മരിച്ച ദാരുണ സംഭവം സ്മരിച്ചു സംസാരിക്കുകയായിരുന്നു പരീക്കര്‍. രാജ്യത്തിന്റെ സുരക്ഷയോര്‍ത്താണു സിയാച്ചിനിലേക്കു സൈനികരെ അയയ്ക്കുന്നത്. അവിടത്തെ സുഖസൌകര്യങ്ങള്‍ പരിശോധിക്കുക അസാധ്യമാണ്. ഡ്യൂട്ടിയുടെ ഭാഗമായി ആര്‍ക്കെങ്കിലും അവിടേയ്ക്കു പോകേണ്ടിവന്നാല്‍ ഏതുസാഹചര്യത്തിലാണു പറഞ്ഞയയ്ക്കുന്നതെന്നു മനസിലാക്കണമെന്നും പരീക്കര്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.