റബര്‍: കോണ്‍ഗ്രസ്- എസ് ഡല്‍ഹിയില്‍ ധര്‍ണ നടത്തി
റബര്‍: കോണ്‍ഗ്രസ്- എസ് ഡല്‍ഹിയില്‍ ധര്‍ണ നടത്തി
Sunday, February 7, 2016 12:54 AM IST
ന്യൂഡല്‍ഹി: റബറിന്റെ വിലയിടിവു മൂലം പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് -എസ് ഡല്‍ഹിയില്‍ ധര്‍ണ നടത്തി. റബര്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തിവയ്ക്കുക, റബര്‍ ബോര്‍ഡിനു പൂര്‍ണ സമയ ചെയര്‍മാനെ നിയമിക്കുക, റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹൌസില്‍ നിന്ന് ഇന്നലെ പാര്‍ലമെന്റിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും കോണ്‍ഗ്രസ് എസ് ദേശീയ പ്രസിഡന്റ് പ്രഫ. ആര്‍.എന്‍. ബാഹ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള, എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി ഡി.എല്‍. സച്ച്ദേവ്, കോണ്‍ഗ്രസ് എസ് ദേശീയ ജനറല്‍ സെക്രട്ടറിമാരായ സഞ്ജയ് ശര്‍മ, ഉമാശങ്കര്‍ ഗോയല്‍, തോമസ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.