ഐലന്‍ഡ് എക്സ്പ്രസ് പാളം തെറ്റി
Saturday, February 6, 2016 12:30 AM IST
വെല്ലൂര്‍ (തമിഴ്നാട്): ബംഗളൂരുവിലേക്കു പോവുകയായിരുന്ന കന്യാകുമാരി-ബാംഗളൂര്‍ എക്സ്പ്രസ് ട്രെയിനിന്റെ പതിനൊന്നു ബോഗികള്‍ പാളം തെറ്റി. തമിഴ്നാട്ടിലെ സോമനായകന്‍പട്ടിക്കും പച്ചൂരിനും ഇടയില്‍ നത്രംപള്ളിയിലാണു ട്രെയിന്‍ പാളം തെറ്റിയതെന്നു ന്യൂഡല്‍ഹിയില്‍ റെയില്‍വേ വക്താവ് അറിയിച്ചു. ബംഗളൂരില്‍നിന്നു 140 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്നു 15 സര്‍വീസുകള്‍ പൂര്‍ണമായോ ഭാഗികമായോ ദക്ഷിണ റെയില്‍വേ റദ്ദാക്കി. ഇതിനിടെ, മുംബൈയില്‍ ഛത്രപതി ശിവജി ടെര്‍മിനലിനും മസ്ജീദ് ബുന്ദറിനും ഇടയില്‍ ചരക്കുവണ്ടി പാളം തെറ്റി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.