ഉടന്‍ വിരമിക്കില്ലെന്നു മനോഹര്‍ പരീക്കര്‍
ഉടന്‍ വിരമിക്കില്ലെന്നു മനോഹര്‍ പരീക്കര്‍
Tuesday, December 1, 2015 12:37 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മന്ത്രിസ്ഥാനത്തുനിന്ന് ഉടന്‍ വിരമിക്കും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏല്പിച്ച ജോലി പൂര്‍ത്തിയാക്കാതെ ഗോവയിലേക്കു മടങ്ങില്ല. ഡിസംബര്‍ 13നു 60 വയസ് തികയുന്ന വേളയില്‍ പ്രതിരോധ മന്ത്രിപദം ഒഴിയും എന്ന വാര്‍ത്തകളോട് പ്രതികരിക്കവേ ആണ് പരീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്. മന്ത്രിപദം ഒഴിയുന്നതു സംബന്ധിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല. അറുപതാം വയസില്‍ ആളുകള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുമെന്നും ഒരു പക്ഷേ താനും അത്തരത്തില്‍ ചിന്തിച്ചേക്കാമെന്നും പരീക്കര്‍ ട്വിറ്ററില്‍ മൂന്നു തവണ കുറിച്ചിരുന്നു. വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്െടന്നും അതെല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷമേ മടക്കമുള്ളൂ എന്നും മന്ത്രി ട്വിറ്ററില്‍ വിശദമാക്കുകയും ചെയ്തിരുന്നു. ഈ മാസമാണ് പ്രതിരോധമന്ത്രിസ്ഥാനത്ത് പരീക്കര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. മൂന്നുതവണ ഗോവ മുഖ്യമന്ത്രിയായിരുന്നു പരീക്കര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.