നേപ്പാള്‍ അറസ്റ്ചെയ്ത സുരക്ഷാ ജവാന്മാരെ വിട്ടയച്ചു
Monday, November 30, 2015 12:55 AM IST
ന്യൂഡല്‍ഹി: കള്ളക്കടത്തുകാരെ പിന്തുടര്‍ന്നു നേപ്പാള്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന ഇന്ത്യന്‍ അതിര്‍ത്തിസുരക്ഷാ സേനാംഗങ്ങളെ നേപ്പാള്‍ പോലീസ് അറസ്റ്ചെയ്തു. ഇന്ത്യന്‍ അധികൃതരെ വിവരം അറിയിച്ചശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ വിട്ടയച്ചു. ബിഹാറിന്റെ അതിര്‍ത്തിയിലാണു സംഭവം.

അമ്പതുമീറ്ററോളം മാത്രമേ 13അംഗ സേനാസംഘം നേപ്പാളിലേക്കു കടന്നുള്ളു. ഇന്ത്യന്‍ സൈനികരെ കണ്ട നേപ്പാളിലെ കെച്ചനയിലുള്ള ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണു പോലീസ് എത്തി അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.