അസഹിഷ്ണുത; ചര്‍ച്ച നാളെ
Sunday, November 29, 2015 11:54 PM IST
ന്യൂഡല്‍ഹി: രാജ്യത്തു വര്‍ധിച്ചുരുന്ന അസഹിഷ്ണുത തിങ്കളാഴ്ച ലോക്സഭയില്‍ ചര്‍ച്ചാവിഷയമാകും. അസഹിഷ്ണുതയെപ്പറ്റി ചര്‍ച്ചചെയ്യാനാവശ്യപ്പെട്ടു കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാലും സിപിഎമ്മിലെ പി.കരുണാകരനും നല്‍കിയ നോട്ടീസുകള്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ സ്വീകരിച്ചു. ഇവ തിങ്കളാഴ്ചത്തേക്കാണു ലിസ്റ് ചെയ്തിരിക്കുന്നത്.

വോട്ടിംഗ് ആവശ്യമില്ലാത്ത, ചട്ടം 193 പ്രകാരമുള്ള ചര്‍ച്ചയാണു നടക്കുക. സഭാസമ്മേളനത്തിനു മുമ്പു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ബിജെപി അതിന് അനുകൂല നിലപാടെടുക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.