റുഷ്ദിയുടെ നോവല്‍ നിരോധിച്ചതു തെറ്റ്: ചിദംബരം
Sunday, November 29, 2015 12:21 AM IST
ന്യൂഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ സാതാനിക് വേഴ്സസ് എന്ന നോവല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ നിരോധിച്ചതു തെറ്റായിപ്പോയെന്നു മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഇക്കാര്യം സമ്മതിക്കുന്നതില്‍ തനിക്കു മടിയില്ലെന്നും ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടു ചിദംബരം പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരികയാണ്. അതു ഗൌരവമായി കാണേണ്ടതാണ്.മിതവാദമല്ല തീവ്രവാദമാണിത്. മിതവാദം ജയിക്കുന്നിടത്തു തീവ്രവാദം തോല്ക്കും. ജനാധിപത്യവും സ്വാതന്ത്യ്രവും സംരക്ഷിക്കപ്പെടണം- ചിദംബരം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.