വ്യാപാരികളുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ
Thursday, November 26, 2015 12:34 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അടക്കം ചില്ലറ വ്യാപാര രംഗത്തെ വിവിധ ആവശ്യങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കേരള സംസ്ഥാന വ്യാപാര വ്യവസായ സമിതി നാളെ പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തും. കേരള ഹൌസില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചും ധര്‍ണയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഎം ലോക്സഭ കക്ഷി നേതാവ് പി. കരുണാകരന്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ എണ്ണൂറോളം പ്രതിനിധികള്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ അറിയിച്ചു.


ചില്ലറ മേഖലയില്‍ വിദേശനിക്ഷേപം പാടില്ലെന്നും പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമത്തില്‍ വ്യാപാരികള്‍ക്കു വിരുദ്ധമായ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നും വ്യാപാര വ്യവസായ സമിതി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.