പ്രതികള്‍ക്കു ജാമ്യമില്ലെന്നു സുപ്രീം കോടതി
പ്രതികള്‍ക്കു ജാമ്യമില്ലെന്നു സുപ്രീം കോടതി
Wednesday, November 25, 2015 12:40 AM IST
ന്യൂഡല്‍ഹി: പന്തളത്ത് കോളജ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്നു സുപ്രീം കോടതി. അധ്യാപകര്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. അധ്യാപകന്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിക്കുന്നതു തെറ്റാണെന്നു നിരീക്ഷിച്ച ജസ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച്, ഇത് സമൂഹത്തിനു നല്‍കുന്ന സന്ദേശം എന്താണെന്ന് അധ്യാപകര്‍ക്ക് അറിയില്ലേയെന്നും ചോദിച്ചു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല.


വിദ്യാര്‍ഥിനി കള്ളം പറയുകയാണെന്ന വാദം വിശ്വസിക്കാനാകില്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ആദ്യ തവണ പീഡനത്തിന് ഇരയായപ്പോള്‍ പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്നും തുടര്‍ന്നുള്ള സമയങ്ങളില്‍ ഒപ്പം വരാന്‍ വിസമ്മതിച്ചിരുന്നില്ലെന്നുമായിരുന്നു അധ്യാപകര്‍ ഉള്‍പ്പെട്ട പ്രതികള്‍ വാദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.