ചോദ്യപേപ്പര്‍ ചോര്‍ന്നു; ക്ളാര്‍ക്ക്പരീക്ഷ റദ്ദാക്കി
Tuesday, October 6, 2015 12:38 AM IST
പല്‍ഗാര്‍(മഹാരാഷ്ട്ര): ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്നു പല്‍ഗാര്‍ ജില്ലാ ഭരണകൂടം നടത്തിയ ക്ളാര്‍ക്ക് പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയെന്നും പുതുക്കിയ തീയതി പിന്നീടു പ്രഖ്യാപിക്കുമെന്നും കളക്ടര്‍ അഭിജിത് ഭന്‍ഗാര്‍ അറിയിച്ചു. പരീക്ഷാഹാളില്‍ വിതരണംചെയ്ത ചോദ്യപേപ്പറിലെ ഉത്തരങ്ങള്‍ ഒരു വിദ്യാര്‍ഥിയുടെ മൊബൈലിലെ സന്ദേശത്തില്‍ കണ്െടത്തുകയും ചെയ്തു. ഇതോടെയാണു ചോദ്യം ചോര്‍ന്നത് അധികൃതര്‍ അറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.