നാലു ഭീകരരെ വധിച്ചു; ഒരു സൈനികന്‍ കൊല്ലപ്പെട്ടു
നാലു ഭീകരരെ വധിച്ചു; ഒരു സൈനികന്‍ കൊല്ലപ്പെട്ടു
Friday, September 4, 2015 12:02 AM IST
ശ്രീനഗര്‍: കാഷ്മീരിലെ കുപ്വാര ജില്ലയിലെ ഹന്‍ദ്വാര വനമേഖലയില്‍ സുരക്ഷാസൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്‍ മരിച്ചു. വടക്കന്‍ കാഷ്മീരില്‍ കുപ്വാര ജില്ലയിലെ സോചാലിയരിയില്‍ ഭീകരരുടെ സാന്നിധ്യമുണ്െടന്നു ബുധനാഴ്ച രാത്രി ലഭിച്ച വിവരത്തെത്തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിലാണ് നാലു ഭീകരരെ വധിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെവരെ ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണു കാഷ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നത്.


കഴിഞ്ഞ ദിവസം സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു. ഹിസ്ബുള്‍ മുജാഹിദീന്‍ വിഘടനവിഭാഗം ലഷ്കര്‍-ഇ-ഇസ്ലാം ഭീകരനായ സോപോര്‍ സ്വദേശി റിയാസ് അഹമ്മദിനെയാണു സൈന്യം വധിച്ചത്. കുറച്ചു ദിവസത്തെ ഇടവേളയ്ക്കുശേഷം പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാതി സെക്ടറില്‍ പാക് സൈന്യം മണിക്കൂറുകളോളം വെടിവയ്പ് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.