ഡോ. രേണു രാജിന് കേരള കേഡര്‍
ഡോ. രേണു രാജിന്  കേരള കേഡര്‍
Thursday, September 3, 2015 12:58 AM IST
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ.രേണു രാജ് ഐഎഎസിനു കേരള കേഡര്‍. കേന്ദ്ര പേഴ്സണല്‍ വകുപ്പാണു സിവില്‍ സര്‍വീസ് വിജയികള്‍ക്കു കേഡര്‍ തിരിച്ചു നല്‍കിയത്. എട്ടു പേര്‍ക്കാണ് കേരളത്തില്‍ നിന്ന് ഐഎഎസ് ലഭിച്ചത്. ഇവരുടെ കേഡര്‍ പട്ടികയാണ് കഴിഞ്ഞ ദിവസം കേന്ദ്ര പേഴ്സണല്‍ വകുപ്പ് പുറത്തിറക്കിയത്. ഐഎഎസ് ലഭിച്ച മറ്റു മലയാളികളായ ആശ അജിത് (40-ാം റാങ്ക്) ജെറോമിക് ജോര്‍ജ് (72) എന്നിവര്‍ക്കും കേരളം തന്നെ ലഭിച്ചപ്പോള്‍ എം.എസ് പ്രശാന്ത് (47), ബി. വിഷ്ണു ചന്ദ്രന്‍ (210), കെ.എം. സരയു (220), എ.കെ. കമല്‍ കിഷോര്‍ (370) എന്നിവര്‍ക്ക് തമിഴ്നാട് കേഡര്‍ അനുവദിച്ചു. സജു വഹീദിന് (429) ത്രിപുരയാണ് ലഭിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വി.ആര്‍.കെ. തേജ (66), തമിഴ്നാട് സ്വദേശിയായ എന്‍.എസ്.കെ. ഉമേഷ് (77) എന്നിവര്‍ക്കും കേരളം പ്രവര്‍ത്തന മേഖലയായി അനുവദിച്ചു കിട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.