മുംബൈയില്‍ പണിമുടക്ക് ഭാഗികം
Thursday, September 3, 2015 12:30 AM IST
മുംബൈ: എന്‍ഡിഎ സര്‍ക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍ക്കെതിരേ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് മുംബൈ നഗരത്തെയും ഭാഗികമായി ബാധിച്ചു.

നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കെത്തിയ ജീവനക്കാരെ തൊഴിലാളി യൂണിയന്‍ യൂണിയന്‍ നേതാക്കള്‍ തടഞ്ഞു വച്ചു.

നഗരപ്രാന്തത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിവിധ ബാങ്കുകളിലും ജീവനക്കാര്‍ പരിമിതമായിരുന്നു. ഇതിനു പുറമെ നഗരത്തിലെ സ്വകാര്യ ടാക്സികള്‍ തടയണമെന്നാവശ്യപ്പെട്ടു സ്വാഭാമാന്‍ ടാക്സി ഓട്ടോ തൊഴിലാളി യൂണിയന്‍ നടത്തുന്ന പണിമുടക്കു രണ്ടാം ദിവസത്തിലേക്കു കടന്നു. തൊഴിലാളി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ പില്‍വലിക്കണമെന്നാവശ്യപ്പെട്ടാണു തൊഴിലാളി സംഘടനകള്‍ പണിമുടക്ക് ആഹ്വാനം ചെയ്തത്. എന്നാല്‍ ബിജെപി നിര്‍ദേശപ്രകാരം ബിഎംഎസ് സമരത്തില്‍നിന്നു പില്‍മാറിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.