സ്മാര്‍ട്ട് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് പുറത്തിറക്കി
Wednesday, September 2, 2015 11:35 PM IST
ന്യൂഡല്‍ഹി: ഷോപ്പിംഗിനൊപ്പം രാജ്യത്തെ വിവിധ മെട്രോ ട്രെയിനുകളിലും മറ്റു ഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) കേന്ദ്ര നഗര വികസന മന്ത്രാലയം പുറത്തിറക്കി.

അന്താരാഷ്ട്ര രീതിയിലുള്ള ഇഎംവി സംവിധാനത്തില്‍ തയാറാക്കിയിരിക്കുന്ന ഇലക്ട്രോണിക് കാര്‍ഡില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൌകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.


രാജ്യത്തൊട്ടാകെ കാര്‍ഡ് ഉപയോഗിക്കുന്നതിന് വിവിധ ഏജന്‍സികളുമായി സഹകരണം ഉറപ്പാക്കാന്‍ കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, സിഡാക്, ബിഐഎസ്, നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ധനകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.