പാക് ഭീകരന്റെ നുണപരിശോധനയില്‍ പൊരുത്തക്കേടില്ല
പാക് ഭീകരന്റെ നുണപരിശോധനയില്‍ പൊരുത്തക്കേടില്ല
Tuesday, September 1, 2015 12:31 AM IST
ന്യൂഡല്‍ഹി: ഉധംപുരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നാവേദിന്റെ നുണപരിശോധനാ ഫലത്തിലും നേരത്തെ നല്കിയ മൊഴിയിലും പൊരുത്തക്കേടില്ലെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഓഗസ്റ് 18നു നട ത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയില്‍നിന്ന് എന്‍ഐഎക്കു ലഭിച്ചു.

പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ മുഹമ്മദ് നാവേദ് (21) ഉധംപൂരില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്കു നേരെ ആക്രമണം നടത്തുന്നതിനിടെയാണു പിടിയിലായത്. ആക്രമണ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്കര്‍-ഇ-തോയ്ബ ഭീകരെക്കുറിച്ചാണു നുണപരിശോധനയില്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. ഇന്ത്യയിലേക്ക് ഇവര്‍ നുഴഞ്ഞുകയറിയ വഴിയും സൈന്യം മനസിലാക്കിയിട്ടുണ്ട്. ജമ്മു മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റസമ്മതമൊഴി നല്കിയ നാവേദ് ഇപ്പോള്‍ ജുഡീഷല്‍ കസ്റഡിയിലാണ്. നാവേദിന്റെ ശബ്ദസാമ്പിളും, ഡിഎന്‍എ സാമ്പിളും അന്വേഷണ ഏജന്‍സി ശേഖരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.