എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
Monday, August 31, 2015 12:46 AM IST
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഹോസ്റലില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്െടത്തി. ഇന്നലെയാണ് സംഭവം.

മിനിയാന്ന് കൂട്ടുകാരോടൊപ്പം ഷോപ്പിംഗിനു പോയ വിദ്യാര്‍ഥിനി ഏറെ സന്തുഷ്ടയായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി അപ്പോള്‍ തോന്നിയിട്ടേയില്ലെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാജസ്ഥാന്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ജൂലൈ പത്തിനാണു മെഡിക്കല്‍ സയന്‍സസില്‍ പ്രവേശ നം നേടിയത്. ഊര്‍ജസ്വലയും പ്രസ ന്നവദനയുമായിരുന്ന കുട്ടി മരണം സംഭവിച്ചുവെന്നു കരുതപ്പെടുന്ന സമയത്തിനു തൊട്ടു മുമ്പുവരെ കൂട്ടുകാരോടു സംസാരിച്ചിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.