കള്ളക്കടത്തിനു ഡ്യൂട്ടിഫ്രീ ഷോപ്പ്
Monday, August 31, 2015 12:46 AM IST
ന്യൂഡല്‍ഹി: കള്ളക്കടത്തുകാര്‍ക്ക് വിമാനത്താവളങ്ങളിലുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സഹായമാകുന്നതായി പോലീസ് കരുതുന്നു.

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇത്തരം കടകള്‍വഴി രാജ്യത്തേക്ക് കള്ളക്കടത്തു സ്വര്‍ണം എത്തുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഇവിടെ കസ്റംസ് അധികൃതര്‍ നിരീക്ഷണം കര്‍ശനമാക്കി.

വിമാന ജീവനക്കാര്‍, താവളത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിനുള്ളിലും പരിസരങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കസ്റംസ് വകുപ്പ് ഗൌരവപൂര്‍വം ആലോചിക്കുന്നുണ്ട്. റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് യോഗത്തില്‍ കള്ളക്കടത്തിന്റെ വ്യാപ്തിയും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.