ആം ആദ്മിയിലെ രണ്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തു
Sunday, August 30, 2015 11:55 PM IST
ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി രണ്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പട്യാലയില്‍നിന്നുള്ള എംപിയുമായ ഡോ. ധരംവീര്‍ ഗാന്ധി, ഫത്തേഗഡ് സാഹിബ് മണ്ഡലത്തിലെ ഹരീന്ദര്‍ സിംഗ് ഖല്‍സ എന്നിരെയാണു പ്രാഥമിക അംഗത്വത്തില്‍നിന്നും പാര്‍ട്ടി അച്ചടക്ക സമിതി സസ്പെന്‍ഡ് ചെയ്തത്.


പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷനും അനുകൂലമായ നിലപാടെടുത്തയാളാണു ധരം വീര്‍ ഗാന്ധി. യോഗേന്ദ്ര യാദവിന്റെ ജയ്കിസാന്‍ ആന്തോളനുമായി സഹകരിക്കണമെന്നു പരസ്യപ്രസ്താവന നടത്തിയതോടെയാണു നടപടി അടിയന്തരമായി സ്വീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.