ഭീകരരെ പാക്കിസ്ഥാന്‍ സഹായിക്കുന്നു
Friday, August 28, 2015 11:34 PM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതായി ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത പ്രവര്‍ത്തക സംഘത്തിന്റെ സമ്മേളനത്തില്‍ ഇന്ത്യ വ്യക്തമാക്കി. അടുത്തയിടെ ഗുര്‍ദാസ്പൂരില്‍ നടന്ന പാക് ഭീകര ആക്രമണവും ഉധംപൂരില്‍ ഒരു പാക് ഭീകരന്‍ പിടിയിലായതും ലഷ്കര്‍ ഇ തൊയ്ബ ഭീകരവാദത്തിനു തെളിവാണെന്ന് ഇന്ത്യയുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇന്നലെയും അതിര്‍ത്തിമേഖലയില്‍ നിന്ന് ഒരു ഭീകരനെക്കൂടി സൈന്യം പിടികൂടി.ഇയാളോടൊപ്പമുണ്ടായിരുന്ന നാലു ഭീകരര്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചു.


പാക്കിസ്ഥാനില്‍നിന്നാണ് എത്തിയതെന്ന് പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നാവേദ് യാക്കൂബ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

ഭീകരതയ്ക്കെതിരേ ഇന്ത്യയ്ക്കൊപ്പം പോരാടാന്‍ ഓസ്ട്രേലിയയുടെ സന്നദ്ധത ഓസീസ് പ്രതിനിധികള്‍ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.