ഒഡീഷയില്‍ മാവോയിസ്റ് ക്യാമ്പ് തകര്‍ത്തു
Friday, August 28, 2015 1:00 AM IST
ഭുവനേശ്വര്‍: ഒഡീഷയിലെ കൊറാപുത് ജില്ലയിലെ വനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റുകളുടെ ക്യാമ്പ് സുരക്ഷാസേന തകര്‍ത്തു. പന്ത്രണ്ടിലേറെ മാവോയിസ്റുകള്‍ പിടിയിലായിട്ടുണ്ട്. ജില്ലാ വോളന്ററി ഫോഴ്സും സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായി നടത്തിയ തെരച്ചിലിലാണു ജോദിയാഗുഡ വനത്തിലുണ്ടായിരുന്ന ക്യാമ്പ് നശിപ്പിച്ചത്. കൊറപുത് എസ്പി ചരണ്‍സിംഗ് മീണയുടെ നേതൃത്വത്തിലെത്തിയ സേനയും മാവോയിസ്റുകളും തമ്മില്‍ വെടിവയ്പുണ്ടായി. ക്യാമ്പ് വളഞ്ഞ സേനാംഗങ്ങള്‍ക്കുനേരെ മാവോയിസ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അരമണിക്കൂറിലധികം നീണ്ട ഏറ്റുമുട്ടലിനുശേഷമാണു മാവോയിസ്റ്റുകളെ കീഴടക്കിയത്. ക്യാമ്പില്‍ നിന്ന് ആയുധങ്ങള്‍, മരുന്നുകള്‍, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.