ഗജേന്ദ്ര ചൌഹാന്റെ യോഗ്യത യുധിഷ്ഠിരനായി അഭിനയിച്ചത്!
ഗജേന്ദ്ര ചൌഹാന്റെ യോഗ്യത യുധിഷ്ഠിരനായി അഭിനയിച്ചത്!
Monday, August 3, 2015 12:09 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവിയായി നടന്‍ ഗജേന്ദ്ര ചൌഹാനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത് ഒരു പാരഗ്രാഫ് മാത്രമുള്ള ബയോഡേറ്റ കണ്ടിട്ട്. ബി.ആര്‍. ചോപ്ര നിര്‍മിച്ച മഹാഭാരതം ടിവി സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ചതാണ് ഇതില്‍ നേട്ടമായി പറഞ്ഞിരിക്കുന്ന ത്.

ഗജേന്ദ്ര ചൌഹാന്റെ നിയമനം വിവാദമായതിനു പിന്നാലെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഗജേന്ദ്ര ചൌഹാന്റെ വിദ്യാഭ്യാസയോഗ്യതയും എഫ്ടിഐഐയുടെ മേധാവിയാക്കാനുള്ള യോഗ്യതയുമെന്തെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ വിശദീകരണം. പ്രസിദ്ധമായ മഹാഭാരതം സീരിയലില്‍ പാണ്ഡവപുത്രനായ യുധിഷ്ഠിരനായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ 150ലധികം സിനിമകളിലും 600 ലധികം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്െടന്നാണു ചൌഹാന്റെ ബയോഡേറ്റയില്‍ ആകെ നല്‍കിയിരുന്നതെന്നു വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയില്‍ പറയുന്നു.


അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ച മറ്റുള്ളവരുടെ വിശദമായ ബയോഡാറ്റയടക്കം 281 പേജുള്ള രേഖകളാണ് മന്ത്രാലയം മറുപടിയായി നല്‍കിയത്. അമിതാഭ് ബച്ചന്‍, രജനീകാന്ത്, വിധു വിനോദ് ചോപ്ര, ജാനു ബറുവ, രാജ്കുമാര്‍ ഹിരാനി, ജയാബച്ചന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, രമേശ് സിപ്പി, ഗോവിന്ദ് നിഹലാനി, അമീര്‍ ഖാന്‍ തുടങ്ങിയവരുള്‍പ്പെട്ട പരിഗണനപ്പട്ടികയില്‍നിന്നാണ് അത്രയ്ക്കൊ ന്നും പ്രശസ്തി അവകാശപ്പെടാനില്ലാത്ത ചൌഹാനെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.