റാണാഘട്ട് പീഡനക്കേസിലെ പ്രതികള്‍ക്ക് ജാമ്യമില്ല
Friday, July 31, 2015 12:37 AM IST
ക്രിഷ്നഗര്‍(പശ്ചിമബംഗാള്‍): റാണാഘട്ട് മഠത്തിലെ വയോധികയായ കന്യാസ്ത്രീയെ പീഡിപ്പിച്ച അഞ്ചുപ്രതികള്‍ക്കു ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിച്ചു. ഇന്നലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നിരുപാധികം തള്ളി. അഡീഷണല്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് നദിയ വിഷ്ണു ബരന്‍ മണ്ഡലാണു അപേക്ഷ നിരസിച്ചത്. മുഹമ്മദ് സലിം ഷേക്ക്, മിലന്‍ സര്‍ക്കാര്‍, ഗോപാല്‍ സര്‍ക്കാര്‍, ഖാലിദ റഹ്മാന്‍ മിന്റു, ഒഹിദുള്‍ ഇസ്ലാം എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരേ ജൂണ്‍ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അടുത്തമാസം 13ന് പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് അസിസ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ പ്രദീപ് കുമാര്‍ പ്രമാണിക് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.