ചെന്നൈ മെട്രോ ട്രാക്കില്‍; ലോക്കോ പൈലറ്റായി പ്രീതി
Tuesday, June 30, 2015 12:13 AM IST
ചെന്നൈ: മെട്രോ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിര്‍വഹിച്ചപ്പോള്‍ ലോക്കോ പൈലറ്റായത് ഇരുപത്തിയെട്ടുകാരിയായ എ. പ്രീതി.

ലോക്കോ പൈലറ്റാകണമെന്നത് മകള്‍ വര്‍ഷങ്ങളായി മനസില്‍ താലോലിക്കുന്ന സ്വപ്നമായിരുന്നെന്ന് പ്രീതിയുടെ അച്ഛന്‍ ആര്‍. അമ്പു പറഞ്ഞു. ഗവണ്മെന്റ് ധര്‍മാംബല്‍ പോളിടെക്നിക് കോളജില്‍നിന്ന് എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ പ്രീതിയാണു മെട്രോയിലൂടെയുള്ള കന്നി യാത്രയ്ക്കു സ്റിയറിംഗ് പിടിച്ചത്. ഈ നേട്ടത്തില്‍ അഭിമാനമുണ്െടന്നു അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിദഗ്ധ പഠനത്തിനുശേഷമാണു ചെന്നൈ മെട്രോയില്‍ പ്രീതി ചേര്‍ന്നത്. പ്രീതിയുള്‍പ്പെടെ മൂന്ന് വനിതാ ലോക്കോ പൈലറ്റുമാരാണു മെട്രോയില്‍ നിലവിലുള്ളത്. സെക്രട്ടറിയേറ്റില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്ളാഗ് ഓഫ് ചെയ്തു. ആറ് വര്‍ഷം മുമ്പാണ് മെട്രോയുടെ പണി ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.