സ്വീഡന്‍, ബെലാറസ് സന്ദര്‍ശനം: രാഷ്ട്രപതി ഇന്നു തിരിക്കും
സ്വീഡന്‍, ബെലാറസ് സന്ദര്‍ശനം: രാഷ്ട്രപതി  ഇന്നു തിരിക്കും
Sunday, May 31, 2015 12:25 AM IST
ന്യൂഡല്‍ഹി: സ്വീഡന്‍, ബെലാറസ് സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇന്നു യാത്ര തിരിക്കും. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണു യാത്രയുടെ ലക്ഷ്യം. ഇന്നു മുതല്‍ ജൂണ്‍ രണ്ടു വരെയാണു രാഷ്ട്രപതി സ്വീഡന്‍ സന്ദര്‍ശിക്കുക. ജൂണ്‍ രണ്ടു മുതല്‍ നാലു വരെ അദ്ദേഹം ബെലാറസ് സന്ദര്‍ശിക്കും. കേന്ദ്ര രാസവളം മന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍, രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, ബിജെപി എംപി അശ്വനികുമാര്‍, വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള ഏഴ് വൈസ് ചാന്‍സലര്‍മാര്‍, തുടങ്ങിയവര്‍ രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.


സ്വീഡിഷ് രാജാവ് കാള്‍ ഗുസ്താവ് പതിനാറാമന്‍, സ്വീഡിഷ് രാജ്ഞി, പ്രധാനമന്ത്രി എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. സ്വീഡന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രസിഡന്റാണു പ്രണാബ് മുഖര്‍ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.