വിമാനം തകര്‍ന്നു വ്യവസായി മരിച്ചു
Monday, May 4, 2015 12:15 AM IST
മൈസൂരു: കുടക് ജില്ലയിലെ ശ്രീമംഗലയ്ക്കു സമീപം മൈക്രോലൈറ്റ് വിമാനം തകര്‍ന്നുവീണ് വ്യവസായ പ്രമുഖന്‍ മരിച്ചു. ബംഗളൂരുവിലെ സിയോണ്‍ പരസ്യകമ്പനിയുടെ എംഡി രമേഷ് റാവു(55) ആണു മരിച്ചത്. വൈദ്യുതലൈന്‍ ഒഴിവാക്കാന്‍ പൈലറ്റ് ശ്രമിച്ചതോടെ നിയന്ത്രണം വിട്ട വിമാനം റണ്‍വേക്കു സമീപം തകര്‍ന്നുവീഴുകയായിരുന്നു.

അപകടത്തില്‍ രമേഷിന്റെ രണ്ടു കാലിനും ഗുരുതര പരിക്കേറ്റു. പൈലറ്റും പരിക്കുകളോടെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ രമേഷിനെ മൈസൂരുവിലെ വൃന്ദാവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം പെട്ടെന്നുണ്ടായ ഹൃദയാഘാതമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.