റെയില്‍വേയില്‍ സ്വകാര്യവത്കരണം സാധ്യമാകില്ല: മന്ത്രി സുരേഷ് പ്രഭു
റെയില്‍വേയില്‍ സ്വകാര്യവത്കരണം സാധ്യമാകില്ല: മന്ത്രി സുരേഷ് പ്രഭു
Monday, May 4, 2015 12:14 AM IST
ന്യൂഡല്‍ഹി: റെയില്‍വേയുടെ ഉടമസ്ഥതയും നിയന്ത്രണവുമടക്കമുള്ള കാര്യങ്ങളില്‍ സ്വകാര്യവത്കരണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. റെയില്‍വേയില്‍ സ്വകാര്യനിക്ഷേപം വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണു വാര്‍ത്താ ഏജന്‍സി ക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി ഇതേക്കുറിച്ചു പ്രതികരിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച ബിബേക് ദെബ്രോയി കമ്മിറ്റി സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കണമെന്നും വന്‍ വ്യവസായികളെ സഹകരിപ്പിക്കാനും ശിപാര്‍ശ ചെയ്തിരുന്നു. സ്വകാര്യവത്കരണം എല്ലാ മേഖലയിലും നടക്കുന്നതു പോലെ റെയില്‍വേയില്‍ സാധ്യമാകില്ല. ഇന്ത്യന്‍ റെയില്‍വേയുടെ വിലയേറിയ സ്വത്തുവകകള്‍ മറ്റൊരാള്‍ക്കു വേണ്ടി മാറ്റിയെടുക്കാനാവില്ല. എന്നാല്‍, സ്വകാര്യ മൂലധനവും സാങ്കേതിക വിദ്യകളും റെയില്‍വേയുടെ നടത്തിപ്പിനു സഹായകരമാകും. അതേസമയം, ഉടമസ്ഥതയിലും നിയന്ത്രണത്തിലുമടക്കം റെയില്‍വേയിലെ പ്രധാന മേഖല കളില്‍ സ്വകാര്യവത്കരണം ആവശ്യമാണെ ന്ന കമ്മിറ്റിയുടെ ശിപാര്‍ശ സുരേഷ് പ്രഭു തള്ളിക്കളഞ്ഞു.


മാറ്റം ആഗ്രഹിക്കാത്ത ചില ചെകുത്താന്മാരാണ് ഇത്തരത്തിലുള്ള ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്നും നിര്‍ഭാഗ്യവശാല്‍ ആശയപരമായുണ്ടാകുന്ന തര്‍ക്കങ്ങളാണിതിനു കാരണമെന്നും റെയില്‍വേ സേവനങ്ങള്‍ മെച്ചപ്പെടുത്താനാണു ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.