കേന്ദ്രസര്‍ക്കാരിനു ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
Wednesday, April 29, 2015 12:39 AM IST
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ വിദേശത്തേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്താവൂയെന്ന കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. ഹര്‍ജിക്കാരായ എറണാകുളത്തെ അഖില്‍ ഇന്റര്‍നാഷണല്‍ കമ്പനിക്കു ഇന്റര്‍വ്യൂ നടപടികള്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഉദ്യോഗാര്‍ഥികളെ വിദേശത്തേക്ക് അയക്കുന്നതു കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണെമന്നും ബഞ്ച് വ്യക്തമാക്കി.

സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഒഡപ്ക്, നോര്‍ക്ക എന്നിവയ്ക്കു മാത്രമാണ് നഴ്സുമാരെ വിദേശത്തേയ്ക്കു റിക്രൂട്ടു ചെയ്യാനുള്ള അധികാരമുണ്ടാവുകയെന്നാണ് കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ മാസം 30 മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കിയിരുന്നു. ഈ മാസം 30ന് മുമ്പ് 250 നഴ്സുമാരെ കുവൈറ്റില്‍ എത്തിക്കാമെന്നു കരാറുണ്െടന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഒന്നിനും തടസമാവരുതെന്നും അഖില്‍ ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. കേസ് ഓഗസ്റ് 31ന് വീണ്ടും പരിഗണിക്കും. അഖില്‍ ഇന്റര്‍നാഷണിലിനു വേണ്ടി അഭിഭാഷകരായ ദീപക് പ്രകാശ്, കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.