അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു
Tuesday, April 28, 2015 12:29 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ കഠുവ, സാംബ ജില്ലകളില്‍ തീവ്രവാദി ആക്രമണം വര്‍ധിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി വടക്കന്‍ കമാന്‍ഡ് ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ രണ്ടാംനിരയില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്. വേനല്‍ക്കാലം അടുത്തതോടെ നുഴഞ്ഞുകയറ്റ ഭീഷണി വര്‍ധിച്ചതിനാല്‍ നിയന്ത്രണ രേഖയിലെ സൈന്യത്തിന്റെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ സജ്ജരായി 350 തീവ്രവാദികള്‍ പാക് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്െടന്നും ജനറല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.