ഹര്‍ജി തള്ളി
Tuesday, April 28, 2015 12:24 AM IST
ന്യൂഡല്‍ഹി: രക്തചന്ദനം കടത്തുകാരെന്ന പേരില്‍ ആന്ധ്രയിലെ ചിറ്റൂരില്‍ പോലീസ് നടത്തിയ ഏറ്റുമുട്ടലിനെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ആന്ധ്ര സര്‍ക്കാര്‍ നടത്തുന്ന പ്രത്യേക അന്വേഷണം തുടരുന്ന സാഹചര്യം വിലയിരുത്തിയാണ് കോടതിയുടെ നടപടി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈദരാബാദ് ഹൈക്കോടതിയും വിലയിരുത്തിയിരുന്നു. എന്നാല്‍, പോലീസ് മനഃപൂര്‍വം ഏറ്റുമുട്ടല്‍ സൃഷ്ടിക്കുകയായിരുന്നെന്നും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള പോലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥ സത്യം പുറത്തുവരില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.