പി.സി ജോര്‍ജിനെ ജനങ്ങള്‍ നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്
പി.സി ജോര്‍ജിനെ ജനങ്ങള്‍ നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്
Tuesday, April 28, 2015 12:24 AM IST
ന്യൂഡല്‍ഹി: ആഗോളപ്രശംസ നേടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ അധിക്ഷേപിച്ചു സംസാരിക്കുന്ന പി.സി. ജോര്‍ജിനെ ജനങ്ങള്‍ നേരിടുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

സാധാരണക്കാരായ അനേക ലക്ഷങ്ങള്‍ക്കു താങ്ങും തണലുമായ പദ്ധതിയാണു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. അതിനെ അധിക്ഷേപിക്കുന്ന ജോര്‍ജിന്റെ നടപടി പദവിയും കസേരയും നഷ്ടപ്പെട്ടവന്റെ ജല്‍പനങ്ങള്‍ മാത്രമാണ്. മോഹഭംഗം വന്ന ജോര്‍ജ് മനോവിഭ്രാന്തി പിടിപെട്ടവരെപ്പോലെ പിച്ചുംപേയും പറഞ്ഞു നടക്കുകയാണെന്നും ഡീന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.