കൊട്ടാരക്കരയിലും ചെങ്ങന്നൂരിലും കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങാമെന്നു കേന്ദ്രം
Tuesday, April 28, 2015 12:24 AM IST
ന്യൂഡല്‍ഹി: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ കൊട്ടാരക്കരയിലും ചെങ്ങന്നൂരും കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങാന്‍ തയാറാണെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഇതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ കൊല്ലം, ആലപ്പുഴ ജില്ലാ കളക്ടര്‍മാരോടു നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും മന്ത്രി ലോക്സഭയില്‍ നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കൊടിക്കുന്നില്‍ സുരേഷിനെ അറിയിച്ചു.


യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച കേന്ദ്രീയ വിദ്യാലയങ്ങള്‍ ആരംഭിക്കാത്തതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ച ബിജെപി സര്‍ക്കാരിന്റെ നടപടി ആശങ്കാജനകമാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.