പെട്രോള്‍, ഡീസല്‍ വാഹന നിരോധനം: കേന്ദ്രം ഹരിത ട്രൈബ്യൂണലില്‍
Tuesday, April 28, 2015 12:23 AM IST
ന്യൂഡല്‍ഹി: പതിനഞ്ചു വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരത്തിലിറക്കുന്നതു നിരോധിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്രം ദേശീയ ഹരിതട്രൈബ്യൂണലിനെ സമീപിച്ചു.

മിക്ക രാജ്യങ്ങളിലും പുകപരിശോധനയടക്കമുള്ള നിരവധി കാര്യക്ഷമതാപരീക്ഷകളാണു മലിനീകരണം തടയാനായി സ്വീകരിക്കുന്നത്. വാഹനത്തിന്റെ പ്രായമല്ല കണക്കാക്കേണ്ടതെന്നു റോഡ് ഗതാഗത വകുപ്പു സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. കൂടാതെ പത്തു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ വെറും ഏഴു ശതമാനം മാത്രമാണുള്ളത്. ഇവ മൊത്തം മലിനീകരണത്തിന്റെ ഒരു ചെറുശതമാനം മാത്രമേ വഹിക്കുന്നുള്ളൂ.ഡല്‍ഹിയില്‍ സ്വകാര്യവാഹനങ്ങള്‍ മാത്രമുപയോഗിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. ഇവര്‍ക്കും വിലക്കു ബുദ്ധിമുട്ടുണ്ടാക്കും. 1998ലെ മോട്ടോര്‍ വെഹിക്കിള്‍ ചട്ടം പ്രകാരം വാഹനത്തിന്റെ പ്രായം കണക്കാക്കേണ്ടതില്ല. ഇതിനെല്ലാം പുറമേ, മലിനീകരണം തടയാന്‍ സര്‍ക്കാര്‍ മറ്റു പല മാര്‍ഗങ്ങളും അവലംബിക്കുന്നുണ്െടന്നും ട്രൈബ്യൂണലിനെ സര്‍ക്കാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.