ലക്ഷ്യം സത്യസന്ധമായ തെരഞ്ഞെടുപ്പ്: സയ്ദി
Monday, April 20, 2015 12:31 AM IST
ന്യൂഡല്‍ഹി: എന്തു വിലകൊടുത്തും തെരഞ്ഞെടുപ്പു നല്ല രീതിയില്‍ നടത്തുകയാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ ലക്ഷ്യമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സയ്ദി. 20-ാമത് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി ഇന്നലെ ചുതലയേറ്റു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ എല്ലാ മേഖലയില്‍നിന്നുള്ളവരെയും വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുക, വോട്ടര്‍ക്കു പ്രാധാന്യം നല്കി രജിസ്ട്രേഷന്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുക തുടങ്ങിയവയിലാണു പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുക. കഴിഞ്ഞദിവസം സര്‍വീസ് പൂര്‍ത്തിയാക്കിയ ഹരിശങ്കര്‍ ബ്രഹ്മയില്‍നിന്നാണു സയ്ദി ചാര്‍ജ് ഏറ്റെടുത്തത്. മൂന്നംഗ തെരഞ്ഞെടുപ്പു സമിതിയില്‍ അവശേഷിക്കുന്നത് സയ്ദി മാത്രമാണ്. മറ്റു രണ്ടുപേരും സര്‍വീസില്‍നിന്നു വിരമിച്ചു. ഈ രണ്ട് ഒഴിവുകളും എത്രയുംവേഗം നികത്തുക എന്നതാണ് ഇനി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ട പ്രധാന നടപടി. നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


1976 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സയ്ദി സിവില്‍ വ്യോമയാന മന്ത്രാലയത്തില്‍ ഒട്ടേറെ വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ജൂലൈ വരെയാണു കാലാവധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.