ബാബ്റി മസ്ജിദ്: അഡ്വാനിക്കും ജോഷിക്കും സുപ്രീംകോടതി നോട്ടീസ്
Wednesday, April 1, 2015 12:22 AM IST
ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരടക്കം 19 പേര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ നടപടി. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണു നിര്‍ദേശം. കേസില്‍ അപ്പീല്‍ നല്‍കാന്‍ കാലതാമസം വരുത്തിയതു വിശദീകരിക്കണമെന്നു സിബിഐയോടും നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.