പന്നിപ്പനി: മരണസംഖ്യ 2044
Tuesday, March 31, 2015 12:44 AM IST
ന്യൂഡല്‍ഹി: ഇന്നലെ മരിച്ച ഒന്‍പതുപേര്‍ ഉള്‍പ്പെടെ ഈ വര്‍ഷം പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 2044 ആയി. 3400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ചു മാര്‍ച്ച് 29 വരെ 2044 പേര്‍ മരിക്കുകയും 33,877 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജസ്ഥാനില്‍ 430 പേരാണ് മരണത്തിനു കീഴടങ്ങിയത്. പന്നിപ്പനി മൂലം കേരളത്തില്‍ 14 പേര്‍ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.