ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഭൂചലനം. രാവിലെ ആറരയ്ക്കു റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളില്ല. ഇതേസമയം, ഇന്തോനേഷ്യയിലും കുറച്ചുകൂടി ശക്തമായ ഭൂചനം അനുഭവപ്പെട്ടു. 6.1 ആയിരുന്നു ശക്തി. ഇന്നലെ വെളുപ്പിനു നാലോടെയാണ് ഭൂചലനമുണ്ടായത്.