രാഹുല്‍ഗാന്ധി അഞ്ചു ദിവസത്തിനകം മടങ്ങിയെത്തുമെന്ന് കമല്‍നാഥ്
രാഹുല്‍ഗാന്ധി അഞ്ചു ദിവസത്തിനകം  മടങ്ങിയെത്തുമെന്ന് കമല്‍നാഥ്
Friday, March 6, 2015 12:05 AM IST
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഞ്ചു ദിവസത്തിനകം സജീവമായി പ്രവര്‍ത്തനരംഗത്തെത്തുമെന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥ്. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ രാഹുലിനു കെല്‍പ്പുണ്െടന്നും കമല്‍നാഥ് നാഗ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കി. അവധിയില്‍ പോയ രാഹുല്‍ എവിടെയാണെന്നും എന്നു മടങ്ങിവരുമെന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.

കല്‍മേശ്വറിനടുത്ത് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രണ്ട് അധികാരകേന്ദ്രങ്ങളുണ്െടന്നു കമല്‍നാഥ് പറഞ്ഞിരുന്നു.


പാര്‍ട്ടിയില്‍ തന്റെ തീരുമാനങ്ങള്‍ക്കു വില ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി പിണങ്ങിയാണ് രാഹുല്‍ ഗാന്ധി അവധിയെടുത്തതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.