പാത ഇരട്ടിപ്പിക്കലിനു വേണ്ടത് 1014 കോടി രൂപ: മനോജ് സിന്‍ഹ
Tuesday, March 3, 2015 12:26 AM IST
ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 1014 കോടി രൂപ വേണ്ടിവരുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ ലോക്സഭയെ അറിയിച്ചു.

ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് ലോക്സഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആറു റെയില്‍വേ പാതകളുടെ നിര്‍മാണത്തില്‍ മുഴുവനായോ ഭാഗികമായോ ഇരട്ടിപ്പിക്കല്‍ പദ്ധതികളില്‍ കാലതാമസം വരുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങള്‍, അസാധാരണമായി ഉയര്‍ന്ന ഭൂമിയുടെ വില, പ്രദേശവാസികളുടെ എതിര്‍പ്പ്, ഫണ്ടിന്റെ ദൌര്‍ലഭ്യം എന്നിവയാണ് പാത ഇരട്ടിപ്പിക്കലിനെ ബാധിക്കുന്ന പ്രധാന കാരണങ്ങള്‍. ആറു പദ്ധതികള്‍ക്കായി 79 ഹെക്ടര്‍ ഭൂമി ആവശ്യമുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നാലു പദ്ധതികള്‍ക്കായി 47 ഹെക്ടര്‍ ഭൂമി മാത്രമേ നല്‍കിയിട്ടുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.