പി.ജെ. ജോസഫ് നാഷണല്‍ ഇന്‍ഷ്വറന്‍സ് സിഎംഡി
പി.ജെ. ജോസഫ് നാഷണല്‍ ഇന്‍ഷ്വറന്‍സ് സിഎംഡി
Tuesday, March 3, 2015 12:25 AM IST
കോല്‍ക്കത്ത: അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് (ന്യുഡല്‍ഹി) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ജെ.ജോസഫിനു നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് (കോല്‍ക്കത്ത) ചെയര്‍മാന്റെയും മാനേജിംഗ് ഡയറക്ടറുടെയും അധിക ചുമതല കേന്ദ്ര ധനകാര്യ മന്ത്രാലയം നല്കി. ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് 36 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട് പി.ജെ. ജോസഫിന്. ട്രിനാഡ് ആന്‍ഡ് ടുബോഗോയില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നേരത്തേ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ട്രെയിനി പ്രൊബേഷണറി ഓഫീസറായി 1979-ലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1980 മുതല്‍ 2009 വരെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. 2012 ഒക്ടോബര്‍ 18-നാണ് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യ സിഎംഡിയായി നിയമിതനായത്. കഴക്കൂട്ടം സൈനിക് സ്്കൂള്‍, ഭോപ്പാല്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, കൊച്ചി കുസാറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം.


കോട്ടയം കൂട്ടിക്കല്‍ പ്ളാപ്പള്ളില്‍ പരേതരായ പി.വി.ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ഭാര്യ: ചങ്ങനാശേരി പാറക്കടവില്‍ മോള്‍സി. മക്കള്‍: എലിസബത്ത്ബാങ്ക് ഉദ്യോഗസ്ഥ , മെഡിസിന്‍ ഇന്റേണ്‍ മരിയ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.