പന്നിപ്പനി: തെലുങ്കാനയില്‍ 21 മരണം
Friday, January 30, 2015 10:55 PM IST
ഹൈദരാബാദ്: പന്നിപ്പനി മൂലം തെലുങ്കാനയില്‍ ഈ മാസം മരിച്ചവരുടെ എണ്ണം 21 ആയി. ഇന്നലെ വരെ പരിശോധിച്ച 1398 പേരില്‍ 509 ആളുകള്‍ക്ക് എച്ച്1എന്‍1 ബാധയുള്ളതായി തെളിഞ്ഞു. ഇതോടെ ഡിസംബര്‍ മാസത്തിലെയുള്‍പ്പടെ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. എന്നാല്‍, 2009 മുതല്‍ വൈറസിന്റെ കാഠിന്യം കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

2009 മുതല്‍ 2014 വരെ പന്നിപ്പനി മൂലം മരിച്ചവര്‍ ഏഴു മുതല്‍ പത്ത് ശതമാനത്തോളവും ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ 28 വരെ നാലു ശതമാനത്തോളവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.