എന്‍സിസി മിനി ഇന്ത്യയെന്നു പ്രധാനമന്ത്രി മോദി
എന്‍സിസി മിനി ഇന്ത്യയെന്നു പ്രധാനമന്ത്രി മോദി
Thursday, January 29, 2015 12:14 AM IST
ന്യൂഡല്‍ഹി: നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) ഒരു മിനി ഇന്ത്യയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചുള്ള എന്‍സിസിയുടെ വാര്‍ഷിക ക്യാമ്പില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാനാത്വത്തില്‍ ഏകത്വമാണ് എന്‍സിസിയുടെ ശക്തിയും സൌന്ദര്യവും. രാജ്യസ്നേഹവും പ്രത്യേക ജീവിതരീതിയും എന്‍സിസിയില്‍ ചേര്‍ന്നതിലൂടെയാണു തനിക്കു കൈവന്നതെന്നു മോദി പറഞ്ഞു. ഡല്‍ഹിയിലെ റിപ്പബ്ളിക് ദിന ക്യാമ്പില്‍ പങ്കെടുക്കാന്‍ എനിക്കു സാധിച്ചില്ല. എന്റെ സ്കൂളില്‍നിന്നു ക്യാമ്പില്‍പോയി തിരിച്ചുവന്നവര്‍ ഹീറോയായി. എന്‍സിസി കാലഘട്ടം അനുസ്മരിച്ചു മോദി പറഞ്ഞു.


പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, പ്രതിരോധസഹമന്ത്രി റാവു ഇന്ദ്രജിത് സിംഗ്, വിദേശകാര്യമന്ത്രി സുഷമസ്വരാജ്, ബിജെപിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി, നടിയും എംപിയുമായ ജയബച്ചന്‍ എന്നിവര്‍ എന്‍സിസി കേഡറ്റുകളായിരുന്നുവെന്നു മോദി പറഞ്ഞു.എന്‍സിസി കേഡറ്റായി വേഷം ധരിച്ച ഫോട്ടോ പിന്നീടു മോദി ട്വിറ്ററില്‍ പോസ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.