കാര്‍ട്ടൂണിസ്റ് ആര്‍.കെ. ലക്ഷ്മന്റെ മൃതദേഹം സംസ്കരിച്ചു
കാര്‍ട്ടൂണിസ്റ്  ആര്‍.കെ. ലക്ഷ്മന്റെ മൃതദേഹം സംസ്കരിച്ചു
Wednesday, January 28, 2015 12:25 AM IST
പൂന: അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ് ആര്‍.കെ. ലക്ഷ്മന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ സംസ്കരിച്ചു. വൈകുണ്ഡം ശ്മശാനത്തു നടന്ന സംസ്കാരചടങ്ങില്‍ മകന്‍ ശ്രീനിവാസ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. രാഷ്ട്രീയ, സാമൂഹിക, മാധ്യമരംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അനുശോചനസന്ദേശം കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേകര്‍ കൈമാറി. വാക്കുകള്‍ക്ക് അതീതമായ വ്യക്തിത്വമായിരുന്നു ലക്ഷ്മന്റേതെന്ന് മോദി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.


സംസ്കാരത്തിനുശേഷം സിംബയോസിസ് ഇന്‍സ്റിറ്റ്യൂട്ടില്‍ അനുശോചനയോഗം ചേര്‍ന്നു. സംസ്ഥാനത്ത് ആര്‍.കെ. ലക്ഷ്മന്റെ സ്മാരകം നിര്‍മിക്കുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. ശിവസേനാനേതാവ് ഉദ്ധവ് താക്കറെ, എംഎന്‍എസ് നേതാവ് രാജ് താക്കറെ, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.