ഒബാമയുമായി സോണിയയും മന്‍മോഹനും കൂടിക്കാഴ്ച നടത്തി
ഒബാമയുമായി സോണിയയും മന്‍മോഹനും കൂടിക്കാഴ്ച നടത്തി
Wednesday, January 28, 2015 12:22 AM IST
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കൂടിക്കാഴ്ച നടത്തി. ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ സംഘത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ എന്നിവരും ഉണ്ടായിരുന്നു.

ഒബാമയും ഭാര്യ മിഷേലും താമസിച്ചിരുന്ന ഐടിസി മൌര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-അമേരിക്ക ആണവകരാര്‍ ധാരണയിലെത്തിയ പശ്ചാത്തലത്തില്‍ കരാറിന്റെ പൂര്‍ണരൂപം വെളിപ്പെടുത്തണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഒബാമയുടെ 2010 ലെ ഇന്ത്യാ സന്ദര്‍ശനസമയത്ത് മന്‍മോഹന്‍സിംഗായിരുന്നു പ്രധാനമന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.