മദന്‍ മിത്രയുടെ അറസ്റിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നു ഗവര്‍ണര്‍
Sunday, December 21, 2014 11:40 PM IST
കോല്‍ക്കത്ത: ശാരദ ചിട്ടി കേസുമായി ബന്ധപ്പെട്ടു സംസ്ഥാന മന്ത്രി മദന്‍ മിത്രയെ അറസ്റ് ചെയ്യാനുളള നീക്കം സിബിഐ ആദ്യം തന്നെ അറിയിച്ചിരുന്നില്ലെന്നു പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെഎന്‍ ത്രിപാഠി. പിന്നീടാണ് ഈ വിവരം തന്നെ അറിയിച്ചത്.

ഗവര്‍ണര്‍ മാത്രമല്ല, സ്പീക്കറോ സംസ്ഥാന സര്‍ക്കാരോ പോലും നീക്കത്തെക്കുറിച്ചു അജ്ഞരായിരുന്നുവെന്നു വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും പറഞ്ഞു.

അറസ്റിലായ മിത്രയെ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.