ഫാ. തോമസ് ഫെലിക്സ് പുരസ്കാരം ഏറ്റുവാങ്ങി
ഫാ. തോമസ് ഫെലിക്സ് പുരസ്കാരം ഏറ്റുവാങ്ങി
Saturday, November 29, 2014 12:20 AM IST
ന്യൂഡല്‍ഹി: മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൌണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ഏര്‍പ്പെടുത്തിയ ഡെറോസിയോ അവാര്‍ഡ് തിരുവനന്തപുരം സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ റിട്രഡേഷന്‍ സ്ഥാപക ഡയറക്ടര്‍ ഫാ. തോമസ് ഫെലിക്സ് സിഎംഐ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും സ്വര്‍ണ മെഡലും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി അഭിഷേക് മിശ്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു.


വിവിധ രീതിയില്‍ വൈകല്യമുള്ളവരെ കണ്െടത്തുകയും അവരെ മുഖ്യധാരയില്‍ എത്തിക്കുകയും അവര്‍ക്ക് വൈദഗ്ധ്യം നല്‍കുകയും ചെയ്യുന്ന സ്പെഷ്യല്‍ സ്കൂളുകളെയും ജീവകാരുണ്യ സംഘടനകളെയുമാണ് സ്വാതന്ത്യ്ര സമര സേനാനിയായ ഹെന്റി എല്‍.വി. ഡെറോസിയോയുടെ പേരില്‍ ദേശീയ അവാര്‍ഡ് നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.