ഉന്നതവിദ്യാഭ്യാസ ബില്‍ പിന്‍വലിച്ചു
Wednesday, November 26, 2014 12:13 AM IST
ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസത്തിന് ഒരു പൊതു അഥോറിറ്റി രൂപവത്കരിക്കാനായി യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ബില്‍ പിന്‍വലിച്ചു. യുജിസി, എഐസിടിഇ, എന്‍സിടിഇ എന്നിവ ഇല്ലാതാക്കി ഒരു നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഉണ്ടാക്കാനായിരുന്നു നിര്‍ദേശം. 2011-ല്‍ അവതരിപ്പിച്ച ബില്ലാണ് ഇന്നലെ പിന്‍വലിച്ചത്.